കോഴിക്കോട് : 24 സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർഥികൾ മർകസിൽ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ദേശീയ പതാക ഉയർത്തി. ജാതി, മത, വർഗ ചിന്തകൾക്കതീതമായി ദേശീയതയുടെ ആത്മാവിൽ എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ എല്ലാ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി സന്ദേശം നൽകി.
ജാമിഅ മര്‍കസ് പ്രോ-ചാൻസലര്‍ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചൊല്ലി. വി.പി.എം. ഫൈസി വില്യാപ്പള്ളി, ഗുജറാത്ത് കച്ച് ഉലമ കൗണ്‍സില്‍ പ്രസിഡന്റ് അല്ലാമാ മുഹമ്മദ് സിദ്ദീഖ് റൈമ, സയ്യിദ് അൻവര്‍ശാ ബുഖാരി, അധ്യാപകര്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ ആഘോഷച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.