കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം. നിലവാരമില്ലാത്ത വസ്ത്രങ്ങൾ നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാനെത്തിയവർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പോലീസ് എത്തി രംഗം ശാന്തമാക്കി.
പരിപാടിയിൽ പങ്കെടുത്തവരും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായത് വൻ പ്രതിഷേധത്തിനിടയാക്കി. പോലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവച്ചു. പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഷോയുടെ സംവിധായകൻ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.