കോഴിക്കോട്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വേനൽമഴ വ്യാപിക്കും. ഇതുവരെ മഴ ലഭിക്കാത്ത വടക്കൻ ജില്ലകളിൽ മഴ പെയ്യാനുള്ള അന്തരീക്ഷ സാഹചര്യമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മാനന്തവാടി കൽപ്പറ്റ തുടങ്ങി വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മഴ ലഭിക്കും. മണ്ണാർക്കാട്, ഒറ്റപ്പാലം, മൂവാറ്റുപുഴ, നേര്യമംഗലം, പിറവം, അങ്കമാലി, റാന്നി, പുനലൂർ, അടൂർ, അഞ്ചൽ തുടങ്ങി മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.