കോഴിക്കോട്: പ്രമുഖ സുന്നി പ്രഭാഷകൻ റഹ്മത്തുള്ള ഖാസ്മിയുടെ റമദാൻ പ്രസംഗം വിവാദത്തിൽ. അബ്ദുസ്സമദ് സമദാനിയെ തൊപ്പി ധരിച്ച എം.പി.യെന്ന പേരു പറയാതെ വിമർശനമുയർത്തിയത് . എംപി കള്ള വഹാബിയാണെന്നും വിശ്വസിക്കരുതെന്നും കാസിം പറയുന്നു. സമദാനി തന്നോട് പോയി സംസാരിക്കുന്നവരെ പോലും വഹാബികളാക്കി മാറ്റുന്നുവെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
അതെ സമയം പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് ഖാസിമി പറയുന്നു. സുന്നിപ്രസ്ഥാനത്തെ അയാൾ നശിപ്പിക്കുമെന്ന് ഖാസിമി മുന്നറിയിപ്പ് നൽകുന്നു. കള്ള മുനാഫിക്കും ഹമുക്കുമാണ് ഇയാളെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നയാള്‍ എം പിയെന്നും ഖാസിമി പറയുന്നു .ലീഗ് നേതാക്കളും എം.എൽ.എ.മാരും പൊതുവെ വിമർശിക്കപ്പെടാറുണ്ട്. വഹാബികൾ ചേർന്ന് ഉണ്ടാക്കിയ പാർട്ടിയാണ് ലീഗ്. അത് അവർക്ക് പ്രശ്നമല്ല. തനിക്ക് റേഷൻ കാർഡ് നൽകിയത് അവരുടെ എംഎൽഎമാരല്ല. കേന്ദ്ര സർക്കാരാണ്. കല്ലെറിഞ്ഞാലും വഹാബി ബന്ധത്തെ കുറിച്ച് ലീഗ് പറയുമെന്നും ഖാസിമി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.