കോഴിക്കോട്: താമരശ്ശേരിയില്‍ സസ്പെൻഷനിലായിരുന്ന യു.പി സ്കൂള്‍ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി.
സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ മിന്നല്‍ റെയ്ഡ്.
നരിക്കുനയിലെ മണി എക്സേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്കിയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു ഹിഷാം. കേസില്‍ ജാമ്യം കിട്ടി ഹിഷാം പുറത്തിറങ്ങിയത് ഒരുമാസം മുൻപായിരുന്നു. ഇതിന് പിന്നാലെയാണ് 17,38,000 രൂപയുടെ കള്ളനോട്ടുമായി ഹിഷാം വീണ്ടും പിടിയിലായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.