യുവതിയുടെ മൃതദേഹം പാതി കത്തിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയും ജെ.സി.ബി. ഡ്രൈവറുമായ മുഹമ്മദ് റഫീഖ് (29), സുഹൃത്ത് പ്രജ്ജ്വല്‍ (21) എന്നിവരാണ് പിടിയിലായത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നാഗിന ഖാനൂംമാണ്(25) കൊല്ലപ്പെട്ടത്.ഈ മാസം മൂന്നിനാണ് കെങ്കേരിക്ക് സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് യുവതിയുടെ പാതി കത്തിയനിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ആറുദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൃതദേഹം നാഗിനയുടേതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതോടെ ഇവര്‍ക്ക് ഭര്‍ത്താവ് റഫീഖുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെയാണ് റഫീഖിലേക്ക് അന്വേഷണം നീണ്ടത്. അന്വേഷണ സംഘം ബന്ധുവീട്ടില്‍ നിന്ന് റഫീഖിനെ പിടികൂടുകയായിരുന്നു. ജൂലായ് രണ്ടിന് രാത്രി കെങ്കേരിയിലെ ഒഴിഞ്ഞസ്ഥലത്തേക്ക് നാഗിനയെ റഫീഖ് വിളിച്ചുവരുത്തി ഉജ്ജ്വലും റഫീഖും ചേര്‍ന്ന് കഴുത്തില്‍ കയര്‍ കുടുക്കി നാഗിനയെ കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.