ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ (അയേണ്‍) അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്റെ കുറവുള്ള സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങൾ
അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവു മൂലമുണ്ടാകാം. അതുപോലെ വിളറിയ ചര്‍മ്മവും അനീമയയുടെ സൂചനയാണ്. അതുപോലെ തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ. ഇതിന് പുറമേ കാലുകളും കൈകളും തണുത്തിരിക്കുക, നഖങ്ങള്‍ പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും വിളർച്ചയുടെ സൂചനയാണ്. ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.V
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.