കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യവസ്തുക്കളിൽ മായം കലർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട്. 282 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇതില്‍ 137 കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. 13 ഫുഡ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 5,810 ടെസ്റ്റുകളാണ് സ്ക്വാഡ് നടത്തിയത്.
4,131 നിരീക്ഷണ സാമ്പിളുകളും 1,134 നിയമപ്രകാരമുള്ള സാമ്പിളുകളും ശേഖരിച്ചു. നിയമലംഘകരിൽ നിന്ന് 31,18,500 രൂപ കഴിഞ്ഞ വർഷം പിഴ ഈടാക്കി. ലബോറട്ടറി പരിശോധനയിൽ ദോഷകരമാണെന്ന് കണ്ടെത്തിയ കേസുകൾ കോടതികളിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 150ൽ താഴെ കേസുകളാണ്. കോഴിക്കോട് കഴിഞ്ഞാൽ എറണാകുളമാണ്. 115 കേസുകൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.