കോഴിക്കോട്: എന്‍ഐടിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നിക്കല്‍ ഫെസ്റ്റുകളില്‍ ഒന്നായ തത്വ-22 സമാപിച്ചു. വിവിധ പ്രഭാഷണങ്ങള്‍, ഇവന്റുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്ക് ആയിരക്കണക്കിന് കാണികള്‍ സാക്ഷ്യം വഹിച്ചു.
ക്രിപ്റ്റോകറന്‍സി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലെ ശില്പശാലകളില് വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ടീമുകള്‍ പങ്കെടുത്തു. തത്വയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്ബര ജീക്ക്സ്ഫോര്ജീക്ക്സ് സ്ഥാപകനും സിഇഒയുമായ സന്ദീപ് ജെയിന് നടത്തിയ ഇന്റര്‍വ്യൂ തയാറെടുപ്പുകളെക്കുറിച്ചുള്ള വളരെ വിജ്ഞാനപ്രദമായ പ്രഭാഷണത്തോടെ സമാപിച്ചു. മൂന്നാം ദിവസം റോബോവാര്‍ ഫൈനല്‍, കോഡിംഗ് മത്സരങ്ങളായ ഷെല്‍ സീജ്, ഡീബഗ്ഗര്‍ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങള്‍. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സ്റ്റാളുകളില്‍ കാണികള്‍ക്കായി വിവിധ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയെക്കുറിച്ചുള്ള ഒന്നിലധികം പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു.
സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍ സംഘടിപ്പിച്ച ഇ-റേസര്‍, സര്‍ക്യൂട്ട് റേസ് എന്നിവയുടെ ഫൈനല്‍ മത്സരങ്ങളും വലിയ താത്പര്യം ജനിപ്പിക്കുകയും നല്ല ജനപങ്കാളിത്തം നേടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്വിസ് മാസ്റ്റര്‍മാരില്‍ ഒരാളായ മേജര്‍ ചന്ദ്രകാന്ത് നായര്‍ നയിച്ച ക്വിസ് മത്സരം നല്ല ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. മറ്റൊരു ജനപ്രിയ ഇവന്റ് ട്രഷര്‍ ഹണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ അവരുടെ ഉള്ളിലെ പര്യവേക്ഷകരെ പുറത്തുകൊണ്ടുവന്ന് “നിധി’ കണ്ടെത്താന്‍ ശ്രമിച്ചു.
മൂന്നാം ദിവസം പ്രശസ്ത ബോളിവുഡ് ഗായിക ശ്രേയ ഘോഷല്‍ കാണികളെ സംഗീതലഹരിയിലാക്കി. അതിനുശേഷം പ്രശസ്ത ഇന്ത്യന്‍ ഡിജെ ഷാനിന്റെ പ്രകടനത്തോടെ തത്വയ്ക്ക് തിരശീല വീണു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.