കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട കോഴിക്കോട്-മസ്കറ്റ് വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കുന്നു. കാലാവസ്ഥ റഡാറിലെ തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനം പുറപ്പെട്ട സമയത്താണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയ്സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കുന്നത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
രാവിലെ 9.14 നാണ് വിമാനം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. ഇന്ധനം കത്തിച്ച് തീര്‍ക്കുന്നതിനായി രണ്ട് മണിക്കൂറിലേറെയായി വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന് ചുറ്റും പറക്കുകയാണ്. അല്പസമയത്തിനകം തിരിച്ചിറക്കാനാകുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.