കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസമായി കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയപരിധിയുടെ കാര്യത്തിൽ താൽക്കാലിക ആശ്വാസമെന്ന നിലയിൽ പിക്കപ്പ് ഡ്രോപ്പ് ലൈൻ ഏരിയയിലെ സൗജന്യ പാർക്കിംഗ് സമയം മൂന്ന് മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി ഉയർത്തിയതായി എയർപോർട്ട് ഡയറക്ടർ ആർ മഹാലിംഗം പറഞ്ഞു. ഉത്തരവ് ഇന്ന് മുതൽ (ബുധൻ 24-11-2021) പ്രാബല്യത്തിൽ വരും.
പുതുക്കിയ സമയ പരിധി പൂർണമായും ആശ്വാസം നൽകുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്ഷ്യൽ പുതുക്കിയ സമയപരിധി പൂർണ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതോറിറ്റിയുടെ വാണിജ്യ വിഭാഗവുമായി ബന്ധപ്പെട്ട് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അറിയിച്ചിരുന്നു.
പിക്ക് അപ്പ് ഡ്രോപ്പ് ലൈനിൽ യാത്രക്കാരെ 6 മിനിറ്റിൽ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടർ അറിയിച്ചു.
കരാർ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകൾ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്ടറോട് ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.