അസമിൽ ട്രക്കുകൾക്ക് നേരെ തീവ്രവാദാക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഹസാവോ ജില്ലയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് കൽക്കരിയും കൊണ്ടുപോവുകയായിരുന്ന ഏഴ് ട്രക്കുകൾക്ക് നേരെ ആക്രമണം നടന്നത്. ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം, തീവ്രവാദ സംഘടന ദിമാസ നാഷണൽ ലിബറേഷൻ ആർമി (ഡിഎൻഎൽഎ) ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ട്രക്കുകൾക്ക് നേരെ വെടിയുതിർത്ത ശേഷം തീയിടുകയായിരുന്നു. അഞ്ച് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഡിഎൻഎൽഎയുടെ ആറ് കേഡറുകൾ മെയിൽ കാർബി അങ്ലോങ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ആക്രമണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.