കോഴിക്കോട്: കേന്ദ്ര സർക്കാറിന് കീഴിലുള്ള ഐ.സി.എം.ആറിന്റെ ബയോ സേഫ്ടി ലെവൽ 3 മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിൽ സജ്ജീകരിച്ച ഷെഡിൽ എത്തിച്ചു. ഇന്ന് രാത്രി 9 -45 ഓടെയാണ് പൂനെയിൽ നിന്നും അയച്ച മൊബൈൽ ലബോറട്ടറി എത്തിയത്.
നിപ ഉൾപ്പടെയുള്ള രോഗബാധിതരിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിന്ന് വേണ്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരമാണ് മൊബൈൽ ലബോറട്ടറി കോഴിക്കോടടെത്തിച്ചത്. ഇതോടെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പൂനയിലെ പ്രധാന ലബോറട്ടറികളിലേക്കും സാമ്പിൾ അയച്ച് കാത്തിരിക്കുന്ന അവസ്ഥ ഒഴിവാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.