താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ കന്നാസുകളിൽ സൂക്ഷിച്ചുവെച്ച 110 Ltr ചാരായവും 3 ബാരലു കളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചു.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ റഫീഖ്, സഹദേവൻ, ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒമാരായ ബിനീഷ് കുമാർ, റസൂൺ കുമാർ, പ്രബിത്ത് ലാൽ ,ഡ്രൈവർ രാജൻ എന്നിവരുണ്ടായിരുന്നു. പ്രതികളെ പറ്റി അന്വേഷണം ഊർജ്ജിതമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.