അലഹബാദ്: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് അലഹാബാദ് കോടതി തള്ളിയത്. ജഡ്ജുമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബാഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി ആളുകളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പോലീസ് മൃതദേഹം സംസ്കരിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.