കർണാടകയിൽ സ്കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തി .വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്കൂളുകളിലായാണ് പരിശോധന നടത്തിയത്.ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ അസോസിയേറ്റഡ് മാനേജ്മെന്റുകൾ (KAMS) സ്കൂളുകളോട് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ബാഗിൽ കോണ്ടം ഉണ്ടായിരുന്നതായി പരിശോധന നടത്തിയ ഒരു സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു സംഭവത്തിന് ശേഷം സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നന്നായി കൈകാര്യം ചെയ്യാൻ സ്കൂളുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ കൗൺസിലിങ്ങ് ശുപാർശ ചെയ്തു. വിദ്യാർത്ഥികളെ സ്കൂൾ സസ്പെൻഡ് ചെയ്തിട്ടില്ല. സ്കൂളിൽ തന്നെ കൗൺസിലിങ്ങ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവൽക്കരണ സഹായങ്ങളും കുട്ടികൾക്ക് നൽകണമെന്ന് പ്രിൻസിപ്പാൾ രക്ഷിതാക്കളോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.