നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാരങ്ങ. ഈ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റ്സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. വേനൽക്കാലത്ത് ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിർത്താൻ നല്ലതാണ് . പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങാ വെള്ളം. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കും
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും നാരങ്ങാ വെള്ളം സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും നാരങ്ങാ വെള്ളം സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ നാരങ്ങാ വെള്ളം സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.