ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് . ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ റെയില്‍ പാളത്തില്‍ ബൈക്കുപേക്ഷിച്ച് യാത്രികൻ ഓടിഅതെ സമയം ഒന്നോ രണ്ടോ നിമിഷം വൈകിയിരുന്നെങ്കില്‍ അതിവേഗതത്തിലെത്തിയ തീവണ്ടിയുടെ അടിയില്‍ ബൈക്കിനൊപ്പം യാത്രികനും വീഡിയോ ദൃശ്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ബൈക്കില്‍ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ പാഞ്ഞുവരുന്നത് ബൈക്ക് യാത്രികന്‍ കണ്ടത്. ട്രെയിന്‍ സമീപത്തെത്താറായതോടെ വണ്ടി തിരിക്കാന്‍ ശ്രമിക്കുകയും ബൈക്കിന്റെ നിയന്ത്രണം വിട്ട് പാളത്തില്‍ പതിക്കുകയുമായിരുന്നു. ട്രെയിന്‍ സമീപത്തെത്തുന്നതിനു മുന്‍പ് ബൈക്ക് പാളത്തില്‍നിന്ന് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു പോംവഴി. ഒരു നിമിഷത്തിന്‍റെ വ്യത്യാസത്തിലാണ് പാളത്തിലൂടെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ എക്‌സ്പ്രസ് കടന്നുപോയത്. ചിന്നിച്ചിതറിയ ബൈക്കിന്റെ ചില ഭാഗങ്ങള്‍ പിന്നീട് പാളത്തില്‍ കണ്ടെത്തിയിരുന്നു.