കോഴിക്കോട് : കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഊരള്ളൂർ ടൗൺ കഴിഞ്ഞ് അരക്കിലോമീറ്റർ മാറി മൃതദേഹഭാഗം കണ്ടെത്തിയത്.
വയലരികിൽ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. ഇവരാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.