പയ്യോളി: ടൗണിലെ തിരക്കേറിയ പേരാമ്ബ്ര റോഡില്‍ നെല്യേരി മാണിക്കോത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മത്സ്യം വാങ്ങാനെത്തിയ മണിയൂര്‍ കരുവാണ്ടിമുക്കില്‍ കണ്ണോത്ത് സനല്‍ (28), പിലാത്തോട്ടത്തില്‍ ബിനോയ് (28), തച്ചന്‍കുന്ന് മെഹനാസില്‍ ഷാനിറ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ മത്സ്യം വാങ്ങാനായി കടയുടെ അകത്ത് നില്‍ക്കവെ പരിക്കേറ്റ ഷാനിറയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യം വാങ്ങി തിരിച്ചുപോകാനായി ബൈക്കില്‍ കയറി ഇരിക്കവെയാണ് ബസ് ഇടിച്ച് സനലിനും ബിനോയിക്കും പരിക്കേറ്റത്. ഇവര്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയത് കാരണം ബൈക്കിലുള്ളവര്‍ ഏറെനേരം ബസിനിടയില്‍ കുടുങ്ങിക്കിടന്നു.
അപകടത്തില്‍ അഞ്ച് ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. പേരാമ്ബ്ര നിന്ന് വടകരക്ക് പോവുകയായിരുന്ന ‘ഗോള്‍ഡന്‍’ ബസാണ് അപകടം വരുത്തിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ രക്ഷിക്കാനായി ബസിന് തൊട്ട് മുന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ തൊട്ട് പിറകില്‍ അമിത വേഗതയില്‍ വരുകയായിരുന്ന ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പയ്യോളി എസ്.ഐ പി.എം. സുനില്കുമാറിെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.