മാവൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എളമരം പാലം വഴിയുള്ള ആദ്യ സ്വകാര്യ ബസ് സർവീസ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. എടവണ്ണപ്പാറ – എളമരം – മാവൂർ – കെട്ടാങ്ങൽ – കൊടുവള്ളി റൂട്ടിലാണ് ചൈത്രം ബസ് ആദ്യ സർവ്വീസ് ആരംഭിച്ചത്. എളമരം പാലം ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവഴിയുള്ള ബസ് റൂട്ടുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങിയതോടെ നാട്ടുകാർ ഏറെ സന്തോഷത്തിലാണ്.
നാലോളം ബസുകൾ പെർമിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കുമെന്നും ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സലാം എളമരം പറഞ്ഞു.
ബസിനു വേണ്ടി ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ എളമരത്ത് വമ്പൻ സ്വീകരണം ഒരുക്കിയിരുന്നു. പാലം പരിസരത്ത് നടന്ന സ്വീകരണത്തിന് ചെയർമാൻ സലാം എളമരം, കൺവീനർ ടി.പി ഇസ്മായിൽ, പി.എ മജീദ്, ഇ.എ റഹീം, എ.പി മുനീർ, പുന്നാട്ടിൽ റഫീഖ്, സി.എ കരീം, സുധാകരൻ, അബ്ദുള്ളകുട്ടി മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.