പാലക്കാട്: കോഴിക്കോട്ടെ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹത്തിനു ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് മലപ്പുറം എസ്.പി. സൂരജ് ദാസ്. സംഭവത്തിൽ ഷിബിലി, ഫർഹാന എന്നീ പ്രതികളെ പിടികൂടിയത് . കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്.
കേസിൽ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്.ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അതിനിടെ, മേയ് 19-ന് പ്രതികൾ മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകീട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. പുറത്തു നിർത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകൾ കൊണ്ടു വെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








