പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജര്‍ രെജിലിനായുളള അന്വേഷണം തുടരുകയാണ്. റിജിൽ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. കോഴിക്കോട് കോര്‍പറേഷന്റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്റെ കണക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.