അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അഭയാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് അഫ്ഗാന് സ്വദേശികള്‍ ദില്ലിയിലെ യു എന്‍ ഹൈക്കമ്മീഷന് മുന്നില്‍ തുടരുന്ന പ്രതിഷേധത്തിനെതിരെ സമീപത്തെ റസിഡന്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാന് സ്വദേശികളുടെ വേദന ഹര്‍ജിക്കാര്‍ മനസിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെക്കെത്തിയ അഫ്ഘാന്‍ പൗരന്മാര്ക്ക് അഭയാര്‍ത്ഥി കാര്‍ഡ് നല്‍കുമോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല… സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറോളം അഫ്ഗാന് പൗരന്മാരാനാണ് ദില്ലിയിലെ യു എന്‍ ഹൈകമ്മിഷന് മുന്നില്‍ പ്രധിഷേധം നടത്തുന്നത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു. അനുയോജ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കില്‍ ഈ മാസം 7ന് ഹൈ കോടതി ഉത്തരവിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യു എന്‍ ഹൈ കമ്മിഷന് മുന്നില്‍ നടക്കുന്ന സമരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പാക്കാനും , പ്രധിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാനും ദില്ലി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.