ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിലെ ഇന്ത്യൻ പ്രദേശത്തേക്ക് അശ്രദ്ധമായി കടന്ന ചൈനീസ് സൈനികനെ നാളെ രാവിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ക്ക് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതിർത്തി മീറ്റിംഗ് പോയിന്റിൽ വെച്ച് പ്രോട്ടോക്കോളുകൾ പ്രകാരം കൈമാറും.
പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന പ്രദേശവും ആയതിനാല്‍ ഓക്സിജന്‍ ലഭിക്കാതെ വിഷമിച്ച ചൈനീസ് പട്ടാളക്കാരന് ആവശ്യമുള്ള ഓക്സിജനും ക്ഷീണമകറ്റാന്‍ ഭക്ഷണവും വൈദ്യസഹായവും നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊടും തണുപ്പിനെ അതിജീവിക്കാനായി ആവശ്യമുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
ബോധപൂര്‍വ്വമല്ല അദ്ദേഹം നിയന്ത്രണ രേഖ മറികടന്നതെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്ന പട്ടാളക്കാരനാണ് ഡെംചോക് സെക്ടറില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്. കാണാതായ സൈനികൻ എവിടെയാണെന്നതിനെക്കുറിച്ച് പിഎൽഎയിൽ നിന്നും ഒരു അഭ്യർത്ഥന നടത്തിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ചൈനയിലെ സെൻട്രൽ സെജിയാങ് പ്രവിശ്യയിലെ ഷാങ്സിജെൻ പട്ടണത്തിൽ പെട്ട ഐഡന്റിറ്റി കാർഡ് പോക്കറ്റിലുണ്ടായിരുന്നു. പിഎൽഎ സൈനികൻ തിങ്കളാഴ്ച പുലർച്ചെയാണ് വഴിതെറ്റിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.