കോഴിക്കോട് : സി.ഡി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പുതുതായി സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാന പഠന ലാബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 18-ന് രാവിലെ 10.30-ന് മേയർ ഡോ.ബീനാഫിലിപ് നിർവഹിക്കും. അഡ്വ. പിടിഎ റഹീം എംഎൽഎ അധ്യക്ഷനാകും.
യൂറോപ്യൻ യൂണിയന്റെ എനർജി ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഗ്രൂപ്പിലെ ഫസ്റ്റ് കൗൺസിലർ എഡ്വിൻ കൊക്കോക്ക് മുഖ്യാതിഥിയാകും. പരിസ്ഥിതി കാലാവസ്ഥാ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ സുനില്‍ പാമുടി, ഇന്തോ-ജര്‍മൻ ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട് മാനേജര്‍ കാരൻ ഡെക്കൻബേച് എന്നിവര്‍ പങ്കെടുക്കും.
ജര്‍മൻ (ജി.ഐ.ഇസെഡ്) സഹായത്തോടെയാണ് ഈ പുതിയ പ്രദര്‍ശന സംവിധാനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30വരെ കാലാവസ്ഥാ മ്യൂസിയം സന്ദര്‍ശിക്കാം. കാലാവസ്ഥാമാറ്റത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുക്കളും പരിഹാരനിര്‍ദേശങ്ങളും പ്രതിപാദിച്ചുകൊണ്ടുള്ള പ്രദര്‍ശന വസ്തുക്കള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.