തലശ്ശേരിയില്‍ ആറ് വയസുകാരനെ ചവിട്ടിവീഴ്ത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസിനടക്കം വലിയ വീഴ്ച സംഭവിച്ചത് .കേസിൽ റിമാന്‍റില്‍ കഴിയുന്ന പ്രതി മുഹമ്മദ് ഷിഹാദിനെതിരെ നരഹത്യാശ്രമമാണ് ചുമത്തിയിട്ടുള്ളത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള അതിക്രമമാണ് ഷിഹാദ് നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ ആകെ 20 സാക്ഷികളാണുള്ളത്. തലശ്ശേരി സി ജെ എം കോടതിയിലാണ് ക്രൈംബ്രാഞ്ച് എസിപി കെ വി ബാബു കുറ്റപത്രം സമർപിച്ചത്. സംഭവം നടന്ന് 11 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചത് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






