യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. യു.പിയിലെ വഞ്ചകന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റില്‍ പറഞ്ഞു.
”ഹാഥറസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സെക്രട്ടറിക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തിയിരിക്കുന്നു. യു.പിയിലെ വഞ്ചകന് അഴിച്ചുവിട്ട ഭീകരതയാണിത്. അയാളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു” -പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി യൂനിറ്റ് സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ ഹാഥറസിലേക്കുള്ള യാത്രക്കിടെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പോകുന്നതെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ യു.എ.പി.എയും രാജ്യദ്രോഹവും ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.