കോഴിക്കോട്: കോഴിഫാമിൽ വളർത്തിയ നൂറിലധികം കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാല്‍ രാവുണ്ണിയുടെ ഉടമസ്ഥതയിലുള്ള സർക്കാർ അംഗീകൃത ഫാമായ പ്രിയദർശിനി എഗർ നഴ്സറിയിലെ കോഴികളെയാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ തെരുവ് നായ്ക്കൾ കൊന്നൊടുക്കിയത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാലുമാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ അക്രമത്തില്‍ ഇല്ലാതായത്.
നിരവധി കോഴിക്കുഞ്ഞുങ്ങൾക്ക് പരിക്കേറ്റ് അവശനിലയിലാണ്. ഇരുമ്പ് വല ഉപയോഗിച്ച് അടച്ച ഫാമിലാണ് തെരുവുനായ്ക്കൾ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇങ്ങനെ സംഭവിച്ചാൽ ഫാം നടത്തിപ്പിന് ബുദ്ധിമുട്ടാകുമെന്നും രാവുണ്ണി പറഞ്ഞു. 40 വർഷമായി ഇവിടെ സർക്കാർ അംഗീകൃത ഫാം നടത്തുകയാണ് രാവുണ്ണി. തെരുവ് നായ ശല്യത്തിന് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ ഒരു ആടിനെയും നായ്ക്കൾ ആക്രമിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.