മാവൂർ: നൂറ്റാണ്ടുകളായി നടന്നു വരുന്ന ചരിത്ര പ്രസിദ്ധമായ താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ചക്ക് ഇന്ന് തുടക്കം. പനങ്ങോട് മഹല്ല് സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കുറ്റിച്ചാല്‍ തറവാട്ടില്‍ നിന്ന് എത്തിയ പതാക രാവിലെ 9 മണിക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ ഉയര്‍ത്തിയതോടെ നാലു നാള്‍ നീണ്ടു നില്‍ക്കുന്ന ശുഹദാ ആണ്ടു നേര്‍ച്ചക്ക് തുടക്കമായി.
പതാക വരവ്, കൊടിയേറ്റം, ഖത്മുല്‍ ഖുര്‍ആന്‍, ശുഹദാ മൗലിദ് സദസ്, മഖാം സിയാറത്ത്, അന്നദാനം, ദിക്ര്‍ ദുആ ആത്മീയ സമ്മേളനം, നശീദത്തുശ്ശുഹദാ, ലഹരി വിരുദ്ധ സംഗമം, ആദരവ്, പ്രഭാഷണം, ഭിന്നശേഷി കലോത്സവം, കുടുംബ സംഗമം, അന്നദാനം, കൊന്നാര് സാദാത്തുക്കളുടെ വരവ് തുടങ്ങിയവയാണ് ശുഹദാ നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികള്‍.
ഇന്ന് ളുഹ്ര്‍ നിസ്‌കാരാനന്തരം നടക്കുന്ന ശുഹദാ മൗലിദിന് സയ്യിദ് മുല്ലക്കോയ അല്‍ ബുഖാരി, അസ്വര്‍ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദറൂസി കല്ലറക്കല്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന ദിക്ര് ദുആ സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹിമാന്‍ ഇമ്ബിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. അര്‍ശദ് നൂറാനി കാമില്‍ സഖാഫി, പി.കെ ഹുസൈന്‍ സഖാഫി, മുഹമ്മദലി നൂറാനി , അഹ്മദ് കുട്ടി സഖാഫി എ പി, അബ്ദുസ്സത്താര്‍ സഖാഫി, സുബൈര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദു സ്വമദ് സഖാഫി മായനാട് ആത്മീയപ്രഭാഷണം നടത്തും.
നാളെ (ചൊവ്വാഴ്ച്ച) ളുഹര്‍ നിസ്‌കാരാനന്തരം ശുഹദാ മൗലിദിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, നാല് മണിക്ക് നടക്കുന്ന മഖാം സിയാറത്തിന്ന് സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന നശീദത്തുശ്ശുഹദാ സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പ്രഭാഷണം നടത്തും. വര്‍ഷങ്ങളായി ശുഹദാ ഉറൂസിനു വേണ്ടി സേവനം ചെയ്യുന്നവരെ ചടങ്ങില്‍ ആദരിക്കും. സ്വാദിഖ് അസ്ഹരി പെരിന്താറ്റീരി ആലാപനത്തിന് നേതൃത്വം നല്‍കും.
ബുധനാഴ്ച്ച ളുഹര്‍ നിസ്‌കാരാനന്തരം നടക്കുന്ന ശുഹദാ മൗലിദിന് അര്‍ശദ് നൂറാനി കാമില്‍ സഖാഫി നേതൃത്വം നല്‍കും. അസര്‍ നിസ്‌കാരാനന്തരം മഖാം സിയാറത്തിന്ന് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് നേതൃത്വം നല്‍കും. രാത്രി നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി പി എ സിദ്ദീഖ്, മുഹമ്മദ് റഫീഖ് കൂളിമാട് എന്നിവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച്ച ളുഹ്റിന് ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു മുസ്ലിയാര്‍ താനാളൂര്‍ നേതൃത്വം നല്‍കും.അസറിനു ശേഷം മഖാം സിയാറത്തില്‍ സയ്യിദ് ഇബ്‌റാഹിം മന്‍സൂര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും .വൈകീട്ട് 5 മണിക്ക് കൊന്നാര് സാദാത്തുക്കളുടെ വരവോടെ ശുഹദാ ഉറൂസ് സമാപിക്കും. സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
മുക്കത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അര്‍ഷദ് നൂറാനി കാമില്‍ സഖാഫി,സിദ്ധീഖ് സഖാഫി താത്തൂര്‍,അബ്ദുല്‍ സത്താര്‍ താത്തൂര്‍,ശാഹുല്‍ ഹമീദ് പി പി സി പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.