കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യന് മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് പഴകിയ, പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്.
മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, കട അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി.ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.