മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഓഹരി ചേര്‍ക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചു. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പി.എം.നാരായണന്, ടി.ടി.കണ്ണന് കുട്ടി എന്നീ ഷെയര്‍ ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. വി.കെ.വിനോദ് കണ്‍വീനറും വി.കുഞ്ഞന്‍, കെ.ടി.ശ്രീധരന് എന്നിവര്‍ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവില്‍ ബാങ്കിന്റെ ഭരണ ചുമതല നിര്‍വഹിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 6 ന് ആണ് ഇവര്‍ ചുമതലയേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.