എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് സംഭവം. 200 മീറ്ററിലധികമാണ് ഇത്തരത്തില്‍ ഗര്‍ഭിണിയെ വലിച്ചിഴച്ചത്. സുമന് എന്ന ഗര്‍ഭിണിയായ സ്ത്രീയെ സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് റാം ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് ലക്കുകെട്ട് എത്തിയതിന് ഭാര്യ ഭര്‍ത്താവിനെ ശകാരിച്ചിരുന്നു. വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ റാം ഗോപാല്‍ ഭാര്യയെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്റെ സഹോദരനെത്തിയാണ് സഹോദരിയെ രക്ഷിച്ചത്. സഹോദരന് തന്നെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.