ന്യൂഡെല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അടുത്ത മാസം മുതല്‍ നല്കി തുടങ്ങിയേക്കുമെന്ന് ഐ സി എം ആര് അറിയിച്ചു. രണ്ടു വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് അടുത്തമാസം മുതല്‍ വാക്സിന് നല്കി തുടങ്ങുന്നത്. കുട്ടികള്‍ക്കുള്ള വാക്സിന്റെ അനുമതിക്കായുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സര്‍കാര്‍ അറിയിച്ചു.
രണ്ട് വയസിനും 18 വയസിനും ഇടയിലുള്ളവരുടെ വാക്സിനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. കൊവാക്സിന് സൈകോവ്ഡിയും കുട്ടികളില്‍ പരീക്ഷിച്ചിരുന്നു. ഇത് ആദ്യഘട്ടത്തില്‍ തന്നെ വിജയകരമായിരുന്നു എന്ന് അധികാരികള്‍ വ്യക്തമാക്കി.
ഈ പ്രായത്തിലുള്ളവരുടെ കൊവാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനികല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൈഡസ് കാഡില്ല വാക്സിന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് ഉണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.