കോഴിക്കോട്: ഓട്ടോറിക്ഷയിൽ കയറിയ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് റോഡിലേക്ക് തള്ളിയിടുകയും ചെയ്ത സംഭവത്തില്‍ ഓട്ടോഡ്രൈവർ പിടിയിലായതോടെ നഗരത്തിലെ ചില ഓട്ടോ ഡ്രൈവർമാർ പോലീസ് നിരീക്ഷണത്തിലാണ്. കുഴപ്പക്കാരായ ഡ്രൈവര്‍മാരെയാണ് നീരിക്ഷിക്കുന്നത്. ഇവരുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്.
വ്യക്തമായ രേഖകളില്ലാതെ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരുമുണ്ട്. ഓട്ടോ സ്റ്റാൻഡിൽ കയറ്റാതെ കറങ്ങിനടന്ന് യാത്രക്കാരെ കയറ്റി കൂടുതൽ പണം ഈടാക്കുന്ന ഡ്രൈവർമാരുമുണ്ട്. യാത്രക്കാരോടു തട്ടിക്കയറുന്നവരും ഉണ്ട്.
യാത്രക്കാർക്ക് ബാക്കി നൽകാത്തതെ ഞെട്ടിക്കുന്ന ഡ്രൈവർമാരും നഗരത്തിലുണ്ട്. ഇത്തരക്കാർക്കും വാഹനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ പറഞ്ഞു.
ഒരു കാലത്ത് സല്‍പ്പേരുള്ള ഓട്ടോഡ്രൈവര്‍മാരാണ് കോഴിക്കോട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. സാമൂഹിക വിരുദ്ധരും ക്രിമിനലുകളുമെല്ലാം ഡ്രൈവർമാരായി എത്തിയതോടെ കവർച്ചയിലും പിടിച്ചുപറിയിലും ഏർപ്പെട്ടു. കോഴിക്കോട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പേരുദോഷം ഉണ്ടാക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.