ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്യുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥനായ മേജർ മുഹമ്മദ് ഷബീർ ഖാന്റെ ശവകുടീരത്തിലാണ് ഇന്ത്യൻ സൈന്യം എല്ലാ അറ്റകുറ്റപ്പണികളും നടത്തിയത്. ചിനാർ കോർപ്സ് – ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രവുമായാണ് വാർത്ത വന്നത്.
1972 മെയ് 5 ന് നൗഗാം സെക്ടറിൽ പാകിസ്ഥാൻ സൈനികൻ മരിക്കുന്നത്. “മരിച്ചുപോയ ഒരു സൈനികൻ, അദ്ദേഹം മറ്റേത് രാജ്യക്കാരനാണെങ്കിൽ പോലും, മരണശേഷം ആദരവും ബഹുമാനവും അർഹിക്കുന്നു” എന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.