കോഴിക്കോട്: അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടി ഒക്ടോബർ 17-ന് മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കും. മൂന്ന് ദിവസത്തെ ഉച്ചകോടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് പ്രസിഡന്റ് ഡോ.ഉസാമ മുഹമ്മദ് ഹസൻ അധ്യക്ഷത വഹിക്കും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.അബ്ദുൽഹക്കിം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. കെയ്‌റോ ആസ്ഥാനമായുള്ള ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗും കോഴിക്കോട് ആസ്ഥാനമായുള്ള ജാമിഅ മർകസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള അന്താരാഷ്ട്ര പങ്കാളിത്തമാണ് ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ, നയതന്ത്രജ്ഞർ, സർവകലാശാലാ മേധാവികൾ, വ്യവസായ പ്രമുഖർ, ഗവേഷകർ, സന്നദ്ധ സംഘടനാ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
മർകസ് നോളജ് സിറ്റി കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി എട്ട് സെഷനുകളിലായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സർവകലാശാലാ മേധാവികളും പരിസ്ഥിതി ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ, ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, പദ്ധതികൾ എന്നിവയുടെ വിപുലമായ പ്രദർശനവും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. അബ്ദുല്‍ഹകിംഅസ്ഹരി (മാനേജിങ്ഡയറക്ടര്‍, മര്‍കസ് നോളജ്‌സിറ്റി), ഡോ. അബ്ദുസ്സലാം മുഹമ്മദ് (സിഇഒ, മര്‍കസ് നോളജ്‌സിറ്റി), ഡോ. താഷിദാവാഗെല്ലക്, യുഎസ്‌എ (കോര്‍ഡിനേറ്റര്‍, ക്ലൈമറ്റ് ആക്ഷന്‍ കമ്മിറ്റ്), ഡോ. അമീര്‍ ഹസന്‍ (കണ്‍വീനര്‍, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ്), അഡ്വ.സിസമദ് (മാധ്യമവക്താവ്, മര്‍കസ്നോളജ്‌സിറ്റി) സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.