കോഴിക്കോട്: മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാൻ സി.പി.എം. സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെ എല്ലാ മത സംഘടനകളെയും സെമിനാറിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
ഏക സിവിൽ കോഡിനെതിരെ മുസ്ലീം കോര്ഡിനേഷനെന്ന പേരിൽ ബുധനാഴ്ച കോഴിക്കോട്ട് വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം കോര്‍ഡിനേഷൻ കമ്മിറ്റിക്ക് അധ്യക്ഷൻ. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചെങ്കിലും സംഘടന പങ്കെടുത്തില്ല.
കോൺഗ്രസ് ഉൾപ്പെടെ യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.