ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനെത്തി ഖത്തര്‍ തീരസംരക്ഷണ സേനയുടെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര് ഇന്ന് നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന് ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്വദാസന് (34) എന്നിവരാണ് ഇന്ന് നാട്ടിലേക്ക് പുറപ്പെടുക. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇവര്‍ ഇറാനില്‍ എത്തിയത്. സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ ആര്.ടി.പി.സി.ആര് പൂര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ഒരാളായ ബേസിലിന് കൊവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റീനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവര്‍ മൂവരും പൂന്തുറ സ്വദേശികളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.