കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പോലീസുകാരനെ കുത്തിപരിക്കേല്പ്പിച്ചയാള് അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫാണ് അറസ്റ്റിലായത്.
സംഘത്തിലെ ഷിഹാദിനെയും അക്ഷയിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.
കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളിൽ നിന്നാണ് തായിഫിനെ പിടികൂടിയത്. പരിക്കേറ്റ സിപിഒ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഈ മൂന്ന് പേരെയും മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയിരുന്നു. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തായിഫ് സന്ദീപിന്റെ കൈയിൽ കുത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.