ഇന്ത്യയൊട്ടാകെ വലിയ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. 2011ൽ ബിഗ് ബോസിൽ എത്തിയതിന് ശേഷം ബോളിവുഡിൽ തന്റെ സാന്നിധ്യം അറിയിച്ച സണ്ണി ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. വളരെയധികം ആരാധകരുള്ള സണ്ണി, തന്റെ സ്ക്രീൻ പ്രകടനത്തിന് പുറമെ, തന്റെ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും വ്യക്തിജീവിതത്തിനും ആരാധകരുടെ കൈയ്യടി നേടാറുണ്ട്.
എന്നാൽ പോൺ ഇൻഡസ്ട്രിയിൽ നിന്ന് വന്ന സണ്ണിക്ക് കരിയറിന്റെ തുടക്കത്തിൽ തന്നെ കടുത്ത വിമർശനങ്ങളും അവഗണനയും നേരിടേണ്ടി വന്നു. സിനിമാ മേഖലയ്ക്ക് പുറമെ, സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിന്നും സണ്ണിയുടെ ഭൂതകാലത്തിന്റെ പേരിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിലൊന്നും തളരാതെ, വിമർശിക്കുന്നവരെപ്പോലും ആരാധകരാക്കി മാറ്റുന്ന ഉറച്ച നിലപാടുകളും വ്യക്തിത്വവുമായി സണ്ണി ലിയോൺ ആരാധകരുടെ ഹൃദയത്തിൽ നിറഞ്ഞു നില്‍ക്കുകയാണ്.
ഹിന്ദിയിൽ മാത്രം ഇരുപതിലധികം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ച സണ്ണി ലിയോണിന്റെ ആദ്യ ചിത്രമായിരുന്നു ജിസം 2. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ജിസം 2 ഇറങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. ബോളിവുഡില്‍ തന്റെ 11-ാം വര്‍ഷത്തിലേക്ക് കടന്ന സണ്ണി, കഴിഞ്ഞ 10 വര്‍ഷം അതിശയിപ്പിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. മുന്നോട്ടുള്ള വര്ഷങ്ങള്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
“ഞാന്‍ ഈ 10 വര്‍ഷം പൂര്‍ത്തിയാക്കി എന്നതാണ് ഈ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പ്രാധാന്യം. അദ്ഭുതപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്, അവ സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനും വ്യത്യസ്ത ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും എനിക്ക് അവസരങ്ങള്‍ ലഭിച്ചു. അടുത്ത പത്തു വര്ഷങ്ങള്ക്കായി ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്” സണ്ണി ലിയോണ്‍ പറഞ്ഞു.
ഈ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഏക് പഹേലി ലീല, മസ്തിസാദെ, ഷൂട്ടൗട്ട് അറ്റ് വദാല തുടങ്ങി സണ്ണിയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധനേടിയത്
ഈ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഏക് പഹേലി ലീല, മസ്തിസാദെ, ഷൂട്ടൗട്ട് അറ്റ് വദാല തുടങ്ങി സണ്ണിയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. എന്നാല്‍ ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സണ്ണി പറയുന്നത്. നമുക്ക് മുന്നില്‍ വരുന്ന നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കുക എന്നതാണ് ചിലപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടെന്നും സണ്ണി പറയുന്നു.
അന്ന് അവര്‍ എന്നോട് നീ ഷാരൂഖ് ഖാന് ഒന്നുമല്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍; ‘ഡാര്ലിംഗ്സ്’ താരം
ചിലപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നിങ്ങളുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്ന് നല്ലതും ചീത്തയും വൃത്തികെട്ടതും വേര്‍തിരിക്കുക എന്നതാണ്
“ചിലപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നിങ്ങളുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്ന് നല്ലതും ചീത്തയും വൃത്തികെട്ടതും വേര്‍തിരിക്കുക എന്നതാണ്. നെഗറ്റീവുകളെ മറികടക്കുന്നതും ബുദ്ധിമുട്ടാണ്. നിങ്ങളെ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന, പുതിയ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഈയിടെ നല്ല ചില പ്രോജക്ടുകള്‍ ലഭിച്ചു, എല്ലാം മികച്ചതാണെന്ന് ഞാന്‍ കരുതുന്നു.”
“ഞാന്‍ ഇവിടെ ചെയ്ത ആദ്യത്തെ കുറച്ച് പ്രോജക്റ്റുകള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലുകളായിരുന്നു. അതാണ് എനിക്ക് ഇവിടെ നല്ല തുടക്കം നല്‍കിയത്. ഒടുവില്‍, എന്റെ ജീവചരിത്രവും ഏക് പഹേലി ലീല പോലുള്ള സിനിമകളും ഗാനങ്ങളും ടെലിവിഷന്‍ ഷോകളും ആ യാത്രയ്ക്ക് ഉത്തേജനം നല്കി. ബയോപിക്കില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇപ്പോള്‍, അനുരാഗ് കശ്യപിനൊപ്പം ഒരു പ്രോജക്ട് വരുന്നുണ്ട്, ഇത് എന്റെ കരിയറിലെ 11-ാം വര്‍ഷത്തിനുള്ള ഏറ്റവും മികച്ച തുടക്കമാണത്” സണ്ണി ലിയോണ്‍ പറഞ്ഞു.
‘ഒഴിവു സമയങ്ങളില്‍ ഞാന്‍ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ’: രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാന്
ഭാവിയെ കുറിച്ചുള്ള ചിന്തകളും സണ്ണി പങ്കുവച്ചു
ഭാവിയെ കുറിച്ചുള്ള ചിന്തകളും സണ്ണി പങ്കുവച്ചു, “എന്റെ ഭാവി കഴിഞ്ഞ 10 വര്‍ഷത്തെ പോലെ അതിശയകരമാവുകയാണെങ്കില്, തീര്‍ച്ചയായും ഞാന്‍ ആ സമയത്തിനായി കാത്തിരിക്കുകയാണ്. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ ചെയ്യുന്ന ജോലിയോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും മുകളിലേക്ക് നീങ്ങാന്‍ കഴിയും. “
“ആളുകള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കും, എല്ലാം സംഭവിക്കും. എല്ലാം എനിക്ക് എളുപ്പത്തില്‍ വന്നതായി തോന്നിയേക്കാം, പക്ഷേ ഒന്നും ഒരിക്കലും എളുപ്പം വരുന്നതല്ല, ഒന്നും എനിക്ക് എളുപ്പമായിരുന്നില്ല. ഞാന്‍ ഇപ്പോള്‍ അനുരാഗിനൊപ്പമുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ്; അത് ലോകവുമായി പങ്കിടാന്‍ കാത്തിരിക്കുകയാണ്.” സണ്ണി ലിയോണ്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.