താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞു അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം സംഭവിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അമ്മയുമായി വഴക്കിട്ട മകൻ ഒടുവിൽ അരിവാളുകൊണ്ട് സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മകൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറൽ പൊലീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.