കോഴിക്കോട്: കോഴിക്കോട് എക്സൈസ് ഡിവിഷൻ നടത്തിയ റെയ്ഡില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കൊയിലാണ്ടി ഇൻസ്പെക്ടർ ജി.ബിനുഗോപാലും പാർട്ടിയും ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
സംഭവത്തില്‍ അത്തോളി മൊടക്കല്ലൂര്‍ സ്വദേശി മന്ദമംഗലത്തു ‘ശ്രീലകം’ വീട്ടില്‍ പ്രീജ (43) അറസ്റ്റിലായി. 20 ലിറ്റർ ചാരായം, 50 ലിറ്റർ സ്പെന്റ് വാഷ്, 600 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, ചാരായം ബോട്ടിൽ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കണ്ടെടുത്തു.
പാർട്ടിയിൽ ഇൻസ്പെക്ടർ ജി.ബിനുഗോപാൽ പ്രിവന്റീവ് ഓഫീസർ കെ.എ ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർ സോനേഷ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.എ ശ്രീജില എന്നിവർ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.