പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ് ആദ്യവാരംമുതല്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കരിപ്പൂരിലേക്ക് 8000 രൂപയായിരുന്നത് 40,000 വരെയാക്കിയാണ് വര്‍ധിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ നിരക്കിലും വര്‍ധനയുണ്ട്. എല്ലാ വിമാന കമ്ബനികളും നിരക്ക് കുത്തനെകൂട്ടി. സൗദി സര്‍വീസില്‍ മൂന്നിരട്ടിയാണ് വര്‍ധന. 12,000ത്തിനും 15,000ത്തിനും ഇടയിലായിരുന്നത് 38,000 വരെയാക്കി. ഖത്തര്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍നിന്ന് 9000 രൂപയായിരുന്നത് 39,000 മുതല്‍ 41,000 വരെയാക്കി.കോവിഡായതിനാല്‍ രണ്ട് വര്‍ഷമായി പ്രവാസി മലയാളികള്‍ പെരുന്നാളിന് നാട്ടിലെത്തിയിരുന്നില്ല. നിരക്കുവര്ധനയാല് ഇത്തവണയും പലരും യാത്ര റദ്ദാക്കി. ഒരു കുടുംബത്തിന് നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ ചെലവാകും. അതെ സമയം കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് കുറയ്ക്കാനുള്ള നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.