സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ വാഹനമായ ആദിത്യ എൽ-1 വിക്ഷേപണം ശനിയാഴ്ച . ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ സൗരദൗത്യത്തിന് തയ്യാറെടുക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ആദിത്യ എൽ-1 സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 11:50 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരും. സൂര്യനെക്കുറിച്ച് പഠിക്കുക എന്നതാണ് പേടകത്തിന്റെ ദൗത്യം. സൂര്യ ദൗത്യത്തിനായുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമാണ് ആദിത്യ എൽ-1
യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽ നിർമിച്ച ആദിത്യ എൽ-1 ആണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് എത്തിയിരിക്കുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്റേഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഈ പോയിന്റ് ഭൂമിയിൽ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റർ അകലെയാണ്. ഈ ബിന്ദുവിൽ എത്തിയാൽ ഗ്രഹണം പോലുള്ള തടസ്സങ്ങളില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ സാധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.