കോഴിക്കോട്: നമ്പർ18 ഹോട്ടല്‍ പോക്സോ കേസില്‍ പോലീസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് മൂന്നാം പ്രതിയായ അഞ്ജലി റീമാദേവ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പോരാട്ടം തുടരുമെന്നും തന്റെ സ്വപ്നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടെയും പൊയ്മുഖങ്ങള്‍ വലിച്ചുകീറാനുള്ള സമയം അടുത്തിരിക്കുകയാണെന്നും അഞ്ജലി കുറിച്ചു . ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ നേരിടുമ്പോഴും കൂടുതല്‍ കരുത്ത് കിട്ടാറുണ്ട് എന്നാൽ കൂടെ നടന്ന് ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരികയാണെന്നും അഞ്ജലി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചെയ്യാത്തതും കാണാത്തതും പറഞ്ഞുകൊണ്ട് എല്ലാ ദിവസവും സമനില തെറ്റിക്കുക . ഇപ്പോൾ ദൈവത്തോട് ആവശ്യപ്പെടുന്നത് പിടിച്ചുനിൽക്കാനുള്ള ശക്തിയാണ്. കാരണം എന്നെ അപകീർത്തിപ്പെടുത്താനും നശിപ്പിക്കാനുമാണ് എല്ലാവരും ഇത് ചെയ്യുന്നതെന്നും അഞ്ജലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.