രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്ബത് ലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്കുന്നു.പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതും, ഉയര്‍ന്ന രോഗമുക്തി നിരക്കുമാണ് ഇതിന് കാരണം.
60 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. ദേശീയ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയര്‍ന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടുന്ന രാജ്യമാണ് ഇന്ത്യ.
ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,150 ആയി വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം ദിനവും ആയിരത്തില്‍ കുറവ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് കുതിക്കുന്നു. രാജ്യത്ത് 219,686 പേര് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും 5,126,070 പേര് രോഗമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,993 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 316 പേര് മരിക്കുകയും ചെയ്തു.
ബ്രസീലില്‍ ഇതുവരെ അമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയര്‍ന്നു.മരണസംഖ്യ ഒന്നരലക്ഷം കടന്നു. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് രോഗം രൂക്ഷമായി ബാധിച്ചത്. 44,70,165 പേര് രോഗമുക്തി നേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.