കഴിഞ്ഞ ബുധനാഴ്ച ഖത്തറിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.
മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് അടുത്തിടെ കണ്ടെത്തിയത്. ഇതോടെ നാല് മലയാളികളടക്കം അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം തച്ചാറിന്റെ വീട്ടില്‍ മമ്മാദൂട്ടിയുടെയും ആമിനയുടെ മകനാണ്. ഭാര്യ രഹ്ന. മക്കള്‍ റിഥാന് (9), റിനാന്‍ (7). ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു ദോഹ അല്‍ മന്‍സൂറയില്‍ നാല് നിലകളുണ്ടായിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്.
മലപ്പുറം നിലമ്ബൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. പിന്നീട് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരുടെ മൃതദേഹം ശനിയാഴ്ച പകല്‍ തന്നെ കണ്ടെടുത്തു. ഇതിന് ശേഷമാണ് രാത്രിയോടെ അബു ടി മമ്മാദൂട്ടിയുടെ മൃതദേഹവും കണ്ടെടുത്തത്. ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന് (26), ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്!ദുല്നബി ശൈഖ് ഹുസൈന് (61) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.