കോഴിക്കോട്: എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ അപസ്മാരം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. ബസ് അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. രാത്രി 7.30ഓടെയാണ് സംഭവം.
യാത്രക്കാരന് അവശനിലയിലായതോടെ ബസ്സ് തൊട്ടടുത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരും യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ബസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നേരിയ ഗതാഗത തടസ്സമുണ്ടായെങ്കിലും ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ അഷ്റഫ്, കണ്ടക്ടർ ഷിബില എന്നിവരാണ് ബസിലെ ജീവനക്കാർ. യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച ശേഷം ബസ് യാത്ര തുടർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.