തിരുവനന്തപുരം : ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍. ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരെ ആക്രമിച്ചെന്നാണ് സുധീറിനെതിരായ പരാതി. സര്‍ജറി വിഭാഗത്തിലെ ഡോ. സന്തോഷ്, ഡോ. ശിവജ്യോതി എന്നിവരെ സുധീര്‍ ആക്രമിച്ചെന്നായിരുന്നു പരാതി. ചികിത്സയ്ക്കിടെ സുധീര്‍, ഡോ. സന്തോഷിന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും തടയാനെത്തിയ ശിവജ്യോതിക്ക് നേരേ ആക്രമണമുണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതിന് പിന്നാലെ അറസ്റ്റിലായ സുധീറിന് സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നാണ് പരാതി. ആശുപത്രിയില്‍വെച്ച് താനാണ് ആക്രമിക്കപ്പെട്ടതെന്നാണ് സുധീര്‍ പറയുന്നത്. മകന് ചികിത്സ നല്‍കിയില്ലെന്നും ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്നും സുധീറിന്റെ അമ്മയും ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








